Loading time...
Local

എറണാകുളം മാർക്കറ്റിലെ ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് സമീപം തീവയ്പ് നടത്തിയ കേസിൽ പുത്തൻകുരിശ് സ്വദേശി എബിൻ ബി. പോൾ അറസ്റ്റിൽ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 14 Oct 2026, 8:31 am
Updated on: 14 Oct 2026, 8:31 am
Share:
Follow Us: YouTube
Feature Image

തിങ്കളാഴ്ച പുലർച്ചെ നീല മാരുതി ഇഗ്നിസ് കാറിലെത്തിയ ഇയാൾ സിനഗോഗിന്റെ ട്രസ്റ്റി നടത്തുന്ന നഴ്സറിയിലെ ബാനറുകൾക്കും ഫ്ലെക്സുകൾക്കും പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് ആരോപണം. സംഭവം മൊബൈലിൽ പകർത്തിയതായും അജ്ഞാത ടെലഗ്രാം അക്കൗണ്ടിൽനിന്നുള്ള നിർദേശങ്ങൾ ലഭിച്ചതായും അന്വേഷണത്തിൽ സൂചനകൾ ലഭിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അയച്ചുനൽകിയതിനു പ്രതിഫലം ലഭിച്ചിട്ടുണ്ടോ എന്നും ക്രിപ്റ്റോകറൻസി ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. വിദേശബന്ധങ്ങളും മറ്റു സ്ഥലങ്ങളിലെ യഹൂദ ആരാധനാലയങ്ങൾക്കെതിരായ ആക്രമണസാധ്യതകളും അന്വേഷണവിധേയമാണ്.


മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിലുണ്ടായ തീപിടിത്തവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.
ഇതിനിടെ, പുത്തൻകുരിശിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ഹെറോയിൻ, ഫെന്റനൈൽ, കെറ്റാമിൻ, ആൽപ്രാസോലം, ഓക്സികോഡോൺ, കെ-റോക്ക് എന്നിവയുൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്; പ്രതിയുടെ ഡിജിറ്റൽ ആശയവിനിമയങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണ്.


Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .