Loading time...
Local

റബർ തോട്ടത്തിൽ ലഹരിമരുന്ന് പാക്കിങ്; 24 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 21 Oct 2026, 7:53 am
Updated on: 21 Oct 2026, 7:53 am
Share:
Follow Us: YouTube
Feature Image

ചില്ലറ വിൽപ്പനയ്ക്കായി എംഡിഎംഎ ചെറിയ സിപ്‌ലോക്ക് കവറുകളിൽ പാക്ക് ചെയ്യുന്നതിനിടെ രണ്ടുപേരെ പൊലീസ് പിടികൂടി.

 

തിരുവനന്തപുരം പോത്തൻകോട് റൂറൽ ഡാൻസാഫ് സംഘമാണ് കൊയ്ത്തൂർക്കോണം ആനയ്ക്കോട് സ്വദേശി വിഷ്ണു (28), കല്ലറ പഴയചന്ത സ്വദേശി പ്രവീൺകുമാർ (29) എന്നിവരെ പിടികൂടിയത്. ഇവരിൽനിന്ന് 24 ഗ്രാം എംഡിഎംഎയും 53 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

 

മുൻപ് ലഹരിക്കേസുകളിൽ പ്രതികളായവരെ നിരീക്ഷിക്കുന്നതിനിടെയാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് വിഷ്ണുവിന്റെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പൊലീസ് സംഘം തോട്ടം വളഞ്ഞതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.

 

നിരവധി അടിപിടി, ലഹരിക്കേസുകളിൽ പ്രതിയായ വിഷ്ണു പോത്തൻകോട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിലും പ്രവീൺകുമാറിനെതിരെ കേസുകളുണ്ടെന്നാണ് വിവരം.

 

ബംഗളൂരുവിൽനിന്ന് എംഡിഎംഎ എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് വിഷ്ണുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് സംഘത്തിലെ മറ്റു അംഗങ്ങളെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളെ തുടർനടപടികൾക്കായി പോത്തൻകോട് പൊലീസിന് കൈമാറി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .