മദ്യക്കേസിൽ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം
അനധികൃതമായി മദ്യം കൈവശം വെച്ചെന്ന കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ എം.ഡി. ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വിധിപ്പകർപ്പ് ലഭിച്ചതിന് ശേഷമേ ജാമ്യവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകൂ.
ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ബന്ധപ്പെട്ട കേസുകളിൽ സാധാരണയായി ജാമ്യം അനുവദിക്കാറുണ്ടെന്നും ആന്റോ അഗസ്റ്റിനെതിരെ മുൻകാലങ്ങളിൽ സമാനമായ കേസുകളില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് പ്രത്യേക വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .