Loading time...
Local

തലശ്ശേരിയിൽ ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി; കൊച്ചിയിൽ കണ്ടെത്തി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 17 Sep 2026, 6:15 am
Updated on: 17 Sep 2026, 6:46 am
Share:
Follow Us: YouTube
Feature Image

തലശ്ശേരി എരഞ്ഞോളി പാലത്തിനു സമീപത്തെ ഗവ. ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളെ എറണാകുളത്ത് കണ്ടെത്തി. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.

 

ബുധനാഴ്ച പുലർച്ചെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെ പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തുപോയത്. കുട്ടികളെ കാണാനില്ലെന്ന് കണ്ടെത്തിയതോടെ ചിൽഡ്രൻസ് ഹോം സൂപ്രണ്ട് തലശ്ശേരി പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.

 

കുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള പൊലീസ് അറിയിപ്പ് സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചു. ഇതിനിടെ തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുലർച്ചെ പുറപ്പെട്ട ട്രെയിനിൽ കുട്ടികൾ കയറിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. തുടർന്ന് പൊലീസ്, ആർ.പി.എഫ് സംഘങ്ങൾ ജാഗ്രത പാലിച്ചു.

 

തുടർന്ന് കുട്ടികൾ എറണാകുളത്ത് എത്തിയതായി പൊലീസിന് വിവരം ലഭിക്കുകയും അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ലുലു മാളിൽ നിന്ന് നാലുപേരെയും കണ്ടെത്തുകയുമായിരുന്നു.

 

മലയോര മേഖലയിൽ നിന്നുള്ളവരാണ് നാല് പെൺകുട്ടികളും. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചിൽഡ്രൻസ് ഹോമിലെത്തിയ 17കാരിക്കൊപ്പമാണ് മറ്റ് മൂന്ന് കുട്ടികളും പോയതെന്നാണ് വിവരം.

 

എറണാകുളത്ത് ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടികളെ തലശ്ശേരിയിൽ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .