Loading time...
Latest News

മെസ്സി-അർജന്റീന കേരളത്തിലെത്തുമെന്ന പേരിലെ തട്ടിപ്പ്; മുൻ കായികമന്ത്രി അബ്ദുറഹ്മാനെ ചോദ്യം ചെയ്യാൻ എസ്ഐടി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 17 Sep 2026, 3:37 am
Updated on: 17 Sep 2026, 3:37 am
Share:
Follow Us: YouTube
Feature Image

മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്നുവെന്ന് ആരോപിക്കുന്ന തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി അബ്ദുറഹ്മാനെ എസ്ഐടി ചോദ്യം ചെയ്യും. റിപ്പോർട്ടർ ടിവി ഓഫീസിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളും മറ്റ് തെളിവുകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ.

 

റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഫോറൻസിക് പരിശോധനയ്ക്ക് അയക്കുന്നതിനുള്ള അനുമതിയും എസ്ഐടി കോടതിയിൽ തേടും.

 

മെമ്മറി കാർഡുകൾ, കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയുൾപ്പെടെയാണ് പരിശോധനയ്ക്കിടെ കണ്ടെത്തിയത്. ഏകദേശം 20 മണിക്കൂർ നീണ്ട പരിശോധനയിൽ 6300 അമേരിക്കൻ ഡോളറും പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്.

 

തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാവിലെ ആറുമണിയോടെയാണ് റിപ്പോർട്ടർ ടിവി ഓഫീസിൽ പരിശോധന ആരംഭിച്ചത്. പുലർച്ചെ 2.30ഓടെയാണ് നടപടി പൂർത്തിയായത്.

 

കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെയും ചെമ്പുമുക്കിലെ ഫ്ലാറ്റിലും പരിശോധന നടത്തിയത്. ആന്റോ അഗസ്റ്റിനുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കരുതുന്ന മാർക്കറ്റിംഗ് കമ്പനിയായ ഗോട്ട് ആഡിലിലും പരിശോധന നടന്നു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .