Loading time...
Local

ഓഹരി തട്ടിപ്പ് കേസ്: മാണി സി. കാപ്പന് ഒരു വർഷം തടവും 5.30 കോടി രൂപ പിഴയും

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 2 Sep 2026, 5:50 am
Updated on: 2 Sep 2026, 5:50 am
Share:
Follow Us: YouTube
Feature Image

കണ്ണൂർ വിമാനത്താവളം ഓഹരി തട്ടിപ്പു കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് ഒരു വർഷം തടവും 5.30 കോടി രൂപ പിഴയും ശിക്ഷ. ഒരു മാസത്തിനകം പണം നൽകിയില്ലെങ്കിൽ മൂന്നു മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം. മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് മുംബൈ ബോറിവ്ലി മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. തടവു ശിക്ഷ ഒരു വർഷമായതിനാൽ എംഎൽഎ സ്ഥാനത്തിന് ഭീഷണിയില്ല.

 

ജന പ്രാതിനിധ്യ നിയമപ്രകാരം രണ്ടോ അതിലധികമോ വർഷം തടവുശിക്ഷ ലഭിച്ചാൽ മാത്രമേ നിയമസഭാംഗത്വത്തിന് യോഗ്യതാ കൽപ്പിക്കപ്പെടുകയുള്ളൂ. ശിക്ഷ ഒരു വർഷമായതിനാൽ മാണി സി. കാപ്പന്റെ എം.എൽ.എ. സ്ഥാനത്തിന് നിലവിൽ ഭീഷണിയില്ല.

 

കോടതി വിധി ഏകപക്ഷീയമാണെന്നും തനിക്ക് പറയാനുള്ളത് കേൾക്കാതെയാണ് വിധി പ്രസ്താവിച്ചതെന്നും വ്യക്തമാക്കിയ മാണി സി. കാപ്പൻ, വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് അറിയച്ചു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .