സമയക്രമത്തെ ചൊല്ലി നടുറോഡില്‍ ഏറ്റുമുട്ടിയ ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. 'സേവന്‍ ഡേയ്‌സ്', 'സരോജിനി' എന്നീ ബസുകളിലെ രണ്ട് ഡ്രൈവര്‍മാരുടെയും കണ്ടക്ടറുടെയുമാണ് ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദാക്കിയത്. കോഴിക്കോട് ആര്‍ടിഒയുടേതാണ് നടപടി.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. സമയക്രമത്തെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട് തൊണ്ടയാടിനു സമീപം വെച്ച് ബസ് ജീവനക്കാര്‍ പരസ്യമായി ഏറ്റുമുട്ടുകയായിരുന്നു. നടുറോഡിലെ ഈ സംഘര്‍ഷം യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ തോതില്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപകമായി പ്രചരിക്കുകയും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനും പൊതുസ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനുമാണ് കര്‍ശന നടപടി.
ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ, ശിക്ഷാ നടപടിയുടെ ഭാഗമായി മൂവരും ഡ്രൈവര്‍മാരുടെ പരിശീലന കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്ലാസുകളില്‍ ഹാജരാകണമെന്നും ആര്‍ടിഒ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊതുനിരത്തുകളില്‍ ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണം തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .