Loading time...
Local

സ്വർണവില വീണ്ടും ഉയർന്നു; കേരളത്തിലെ ഇന്നത്തെ സ്വർണവില അറിയാം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 25 Sep 2026, 5:54 am
Updated on: 25 Sep 2026, 5:54 am
Share:
Follow Us: YouTube
Feature Image

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,080 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 14,010 രൂപയാണ് ഇന്നത്തെ നിരക്ക്.

 

ഇന്നലെ സ്വർണവിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമായിരുന്നു ഇടിവ്. ഇതോടെ ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,11,960 രൂപയായിരുന്നു വില.

 

അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ നേരിയ കുറവുണ്ടായി. സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 2.41 ഡോളർ താഴ്ന്ന് 4,260.68 ഡോളറിലെത്തി.

 

ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണവില റെക്കോഡ് ഉയരത്തിലെത്തിയത്. അന്ന് ഒരു പവന് 1,31,160 രൂപയായിരുന്നു വില. 

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .