Loading time...
Local

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം:'തിരിച്ചുവരവ്'.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 9 Nov 2026, 6:52 am
Updated on: 9 Nov 2026, 6:52 am
Share:
Follow Us: YouTube
Feature Image

നവംബർ 16-ാം തീയതി തൂഫാന്റെ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്ക് അടിമകളായവരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടു വരികയാണ് രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം. ഓപ്പറേഷൻ തൂഫാൻ ഒന്നാം ഘട്ടം അവസാനിക്കുമ്പോൾ കേരളത്തിൽ 35 ശതമാനത്തോളം കുറ്റകൃത്യങ്ങൾ കുറഞ്ഞുവെന്നാണ് വിലയിരുത്തൽ എന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ലഹരി വേട്ടയായ തൂഫാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയുണ്ടെന്നും കേന്ദ്രവുമായി യോജിച്ചു മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.    

 

അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സ്കൂൾ ബസുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഒറ്റ ദിവസം കൊണ്ട് 57 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. തനിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധനയെന്നും ചെന്നിത്തല വ്യക്തമാക്കി.

 

അതോടൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടികളിൽ കൂടിവരുന്ന അതിക്രമങ്ങൾ തടയാനായി ജുവനൈൽ ആക്ടിൽ മാറ്റം വരുത്താനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ ആക്റ്റിന്റെ മറവിൽ എന്തും ചെയ്യാമെന്ന് വിചാരിക്കരുത്. പ്രായപൂർത്തി ആകാത്തവർ വാഹനം ഓടിച്ച് നിരവധി അപകടങ്ങൾ ഉണ്ടാക്കുന്നു. ഇതിനെതിരെ ശക്തമായ നടപടിപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ്സുകളുടെ അമിത വേഗതയ്ക്കെതിരെ നടപടി എടുക്കാൻ എസ്.പിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.