Loading time...
Local

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം. സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 13 Oct 2026, 6:01 am
Updated on: 13 Oct 2026, 6:01 am
Share:
Follow Us: YouTube
Feature Image

നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ് മദ്യം ഉപയോ​ഗിച്ച കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതി സുഹൈലിനെ എക്സൈസ് ചോദ്യം ചെയ്യും. ആലുവ എക്‌സൈസ് റേഞ്ച് ആണ് കേസ് എടുത്തത്. മദ്യം നൽകിയ ബാറുകൾക്കെതിരെയും കേസ് എടുത്തിരുന്നു.

 

സംഭവം അതിദാരുണമെന്നാണ് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പ്രതികരിച്ചത്. 23 വയസിന് താഴെയുള്ള ആൾക്ക് മദ്യം കൊടുത്ത സംഭവത്തിൽ മൂന്ന് ബാറുകൾക്കെതിരെ കേസ് എടുത്തെന്നും ഒരു വിട്ടുവീഴ്ചയും സർക്കാരിൽ നിന്ന് ഉണ്ടാകില്ലെന്നും എം ലിജു പ്രതികരിച്ചു. സർക്കാർ കൃത്യമായ മാർഗ്ഗരേഖ ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

നെടുമ്പാശ്ശേരി അത്താണിയിൽ പുലർച്ചെ അമിത വേഗതയിലെത്തിയ മിനി കൂപ്പർ ബൈക്കിൽ ഇടിച്ചാണ് മൂന്ന് യുവാക്കൾ മരിച്ചത്. പ്രതി മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .