തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി, തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്നിൽ ആൻ മേരി മാത്യു എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ നെടുമ്പാശ്ശേരിയിൽ എത്തിയത്.
ആഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരുടെയും സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയാണ് കൊലപാതകത്തിന് പിന്നിൽ.
അഞ്ജനയെ കാറിടിച്ചും ആൻ മേരിയെ കുത്തിയുമാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ആൻ മേരിയും അഞ്ജനയും കേസിൽ അറസ്റ്റിലായ അനിലയും നേരത്തെ കാലിഫോർണിയയിലെ മിൽപീറ്റസിൽ അടുത്തടുത്തുള്ള അപ്പാർട്ട്മെന്റുകളിലായിരുന്നു താമസിച്ചിരുന്നത്.
മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഓണാഘോഷങ്ങളിലടക്കം ഇവർ സജീവമായി പങ്കെടുക്കുകയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
പോസ്റ്റ്‌മോർട്ടം, എംബാം ചെയ്യൽ, വിദേശകാര്യ വകുപ്പുകളുടെ ഇമിഗ്രേഷൻ നടപടികൾ എന്നിവ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്.
അഞ്ജനയുടെ മൃതദേഹം വിമാനത്താവളത്തിൽനിന്ന് തൃശൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി. ആൻ മേരിയുടെ മൃതദേഹം ഭർത്താവ് ജേക്കബിന്റെ കുറിച്ചിയിലെ വീട്ടിലേക്കാണ് കൊണ്ടുപോയത്.
ആൻ മേരിയുടെ സംസ്കാരം ചൊവ്വാഴ്ച ഭർത്താവിന്റെ ഇടവകയായ പള്ളം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയിൽ നടക്കും.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .