പെരിങ്ങോം കടാംകുന്നിൽ റബർ തോട്ടത്തിൽ നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി. കാടുവെട്ടി തെളിക്കുന്നതിനിടെയാണ് തോട്ടത്തിൽ നിന്ന് മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. സംഭവത്തിൽ പെരിങ്ങോം പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ടെത്തിയ അസ്ഥികൾ ആരുടേതാണെന്നും എത്രകാലം പഴക്കമുണ്ടെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.