Loading time...
Global

ജോർദാനിലെ ക്രിസ്ത്യൻ പള്ളിയിൽ കൂട്ടവെടിവയ്പ്പ്; മൂന്ന് പ്രതികൾക്ക് വധശിക്ഷ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 16 Nov 2026, 11:33 am
Updated on: 16 Nov 2026, 11:33 am
Share:
Follow Us: YouTube
Feature Image

ക്രിസ്ത്യൻ പള്ളിയിൽ നടന്ന കൂട്ട വെടിവയ്പ്പിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേർക്ക് വധശിക്ഷ വിധിച്ച് കോടതി. ജോർദാനിലെ കാരക് ഗവർണറേറ്റിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ കഴിഞ്ഞ മാസം നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ക്രിസ്ത്യൻ ശവസംസ്കാര ചടങ്ങിനിടെ നടന്ന വെടിവയ്പ്പിൽ 34 പേർക്കാണ് പരിക്കേറ്റത്.

 

ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുക, ആയുധങ്ങൾ അനധികൃതമായി കൈവശം വയ്ക്കുക, ഭീകര സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കുക, ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ജോർദാൻ സ്വദേശികളായ രണ്ട് സഹോദരന്മാരും അവരുടെ ബന്ധുവുമാണ് കേസിലെ പ്രതികൾ. ഇവർക്ക് വധശിക്ഷ വിധിച്ചതായി ജോർദാൻ സായുധ സേനയുടെ പ്രസ്താവനയിൽ അറിയിച്ചു.

 

ആക്രമണത്തിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളെ മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് സുരക്ഷാസേന പിടികൂടിയത്. എന്നാൽ ഇവരുടെ വ്യക്തിഗത വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

 

ആക്രമണത്തിന് തിരിച്ചടിയായി ജോർദാൻ സിറിയയിലെ ഭീകരസംഘടനകളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണവും നടത്തിയിരുന്നു. രാജ്യത്തെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭീകരപ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന നിലപാടിലാണ് ജോർദാൻ അധികൃതർ.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .