അയർലണ്ടിലെ കെരി കൗണ്ടിയിലുള്ള കില്ലാർണി നഗരത്തിൽ അതിശക്തമായ പ്രളയം അനുഭവപ്പെട്ടതായി നഗര മേയർ ജോൺ ഒ'ഡോണോഹു അറിയിച്ചു. കഴിഞ്ഞ രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതെന്ന് കെരി കൗണ്ടി കൗൺസിൽ വ്യക്തമാക്കി.
പ്രളയത്തിൽ നിരവധി വീടുകൾക്കും വ്യാപാാര സ്ഥാപനങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നഗരത്തെ ഭീകരമായി ബാധിച്ച പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
അതേസമയം, കനത്ത മഴയെ തുടർന്ന് വിവിധ കൗണ്ടികളിൽ പുറപ്പെടുവിച്ചിരുന്ന 'സ്റ്റാറ്റസ് യെല്ലോ' (Status Yellow) മഴ മുന്നറിയിപ്പ് ഇന്ന് രാവിലെ 6 മണിയോടെ പിൻവലിച്ചതായി അധികൃതർ അറിയിച്ചു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .