Loading time...
Global

റവല്യൂട്ട് ഉപഭോക്താക്കളുടെ ഡാറ്റ ചോർന്നു; അയർലണ്ടിലും ആശങ്ക

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 16 Sep 2026, 8:22 am
Updated on: 16 Sep 2026, 8:22 am
Share:
Follow Us: YouTube
Feature Image

ഓൺലൈൻ ബാങ്കിങ് സേവനമായ റവല്യൂട്ടിന്റെ ഉപഭോക്തൃ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. വ്യക്തിഗത വിവരങ്ങൾക്കൊപ്പം സാമ്പത്തിക വിവരങ്ങളും തട്ടിപ്പുകാരുടെ കൈകളിലെത്തിയിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ.

 

അയർലണ്ടിലെ റവല്യൂട്ട് ഉപഭോക്താക്കളും ഡാറ്റ ചോർച്ചയുടെ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. വിവരങ്ങൾ ദുരുപയോഗം ചെയ്ത് തട്ടിപ്പുകൾ നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

 

അപരിചിതമായ ഫോൺ കോളുകൾ, സന്ദേശങ്ങൾ, ഇ-മെയിലുകൾ, ലിങ്കുകൾ എന്നിവയോട് പ്രതികരിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. ബാങ്കിങ് വിവരങ്ങളോ സുരക്ഷാ കോഡുകളോ ആവശ്യപ്പെട്ടാൽ അവ കൈമാറരുതെന്നും നിർദേശമുണ്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .