Loading time...
Local

അയവില്ലാതെ തുടരുന്ന പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക് കിടക്കുന്നതായി സൂചന . ഹോർമുസിന് പുറത്ത് പുതിയ നിരോധിത മേഖല ഇറാൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ഇറാൻ . കുതിച്ചുയർന്ന് എണ്ണ വില

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 7 Sep 2026, 4:54 am
Updated on: 7 Sep 2026, 6:28 am
Share:
Follow Us: YouTube
Feature Image

പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങൾ ഉടനെങ്ങും തീരില്ലെന്ന സൂചനയുമായി യുഎസും ഇറാനും തമ്മിലെ ഉടക്ക് പുതിയ തലത്തിലേക്ക്. ഹോർമുസിന് പുറത്ത് പുതിയ നിരോധിത മേഖല ഇറാൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ഇറാന്റെ പുതിയ സുരക്ഷാ മേധാവി മൊഹ്‌സിൻ റെസായ് പറഞ്ഞതാണ് പുതിയ പ്രതിസന്ധി. ഹോർമുസിൽ ഇറാൻ്റെ കപ്പലുകളെ തടയാനായി അമേരിക്കൻ സൈന്യം നിലയുറപ്പിച്ചിരിക്കുന്ന മേഖല മുതൽ പേർഷ്യൻ ഗൾഫിലേക്ക് നീളുന്നതായിരിക്കും ഇറാൻ്റെ പുതിയ നിരോധിത മേഖല. ഗൾഫ് രാഷ്ട്രങ്ങൾക്ക് സമീപത്തെ മേഖലകളും ഇതിലുണ്ടാകും. ഈ പ്രദേശത്തേക്ക് അനുമതിയില്ലാതെ ഏതെങ്കിലും കപ്പൽ കടന്നാൽ ഉപരോധപ്പട്ടികയിലാക്കുമെന്നാണ് മൊഹ്‌സിൻ റെസായ് പറഞ്ഞത്. നിരോധിത മേഖല സംബന്ധിച്ച പ്രഖ്യാപനം വൈകാതെയുണ്ടാകും.

 

യുഎസിലെ പലിശപ്പേടി അകന്നത് കഴിഞ്ഞ വെള്ളിയാഴ്ച‌ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യൻ ഓഹരികൾക്ക് സഹായകമായിരുന്നു. എന്നാൽ, പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളും ഉയരുന്ന എണ്ണവിലയും വീണ്ടും വെല്ലുവിളിയാകുന്നു. ഇന്ന് സെൻസെക്‌സും നിഫ്റ്റിയും നഷ്ടത്തിൽ തുടങ്ങിയേക്കുമെന്ന് സൂചിപ്പിച്ച് രാവിലെ ഗിഫ്റ്റ് നിഫ്റ്റി 30 പോയിൻ്റിലധികം താഴ്ന്നു.

 

യുഎസും ഇറാനും തമ്മിലെ സംഘർഷത്തിന് അയവില്ലാത്തത് എണ്ണവിലയെ വീണ്ടും 100 ഡോളറിലേക്ക് അടുപ്പിക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.25% ഉയർന്ന് 96.52 ഡോളറിലെത്തി. യുഎസ് ക്രൂഡ് വില 0.38% ഉയർന്ന് 91.83 ഡോളറും. യുഎസ് മാസങ്ങളായി തുടരുന്ന കപ്പൽ ഉപരോധം ഇറാനെ സാരമായി ഉലച്ചിട്ടുണ്ട്. എണ്ണ കയറ്റുമതി സ്‌തംഭിച്ചു. അവശ്യവസ്‌തുക്കളുടെ കയറ്റിറക്കുമതിയും താറുമാറായി. റിഫൈനികളുടെ പ്രവർത്തനവും തുലാസിലായതോടെ രാജ്യത്ത് പെട്രോൾ വില ഇറാൻ ഭരണകൂടം കുത്തനെ കൂട്ടി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .