Loading time...
Global

ഹിജാബ് നിയമലംഘനം; കലാ-കായിക പരിപാടികൾക്കെതിരെ ഇറാനിൽ നടപടി, സംഘാടകർക്കെതിരെ കേസ്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 1 Nov 2026, 7:13 am
Updated on: 1 Nov 2026, 7:13 am
Share:
Follow Us: YouTube
Feature Image

ഇറാനിൽ നിർബന്ധിത ഹിജാബ് നിയമം നടപ്പാക്കുന്നതിൽ അധികൃതർ കൂടുതൽ കടുത്ത നിലപാടിലേക്ക്. പൊതുപരിപാടികളിൽ സ്ത്രീകൾ ഹിജാബ് ധരിക്കാതെ പങ്കെടുക്കുന്ന സംഭവങ്ങൾ വർധിക്കുന്നതിനിടെയാണ് കലാ-കായിക പരിപാടികളുടെ സംഘാടകരെ ലക്ഷ്യമിട്ട് നിയമനടപടികൾ ശക്തമാക്കിയത്. നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് നടപടി.

 

സെപ്റ്റംബർ 20 മുതൽ 23 വരെ നടന്ന 'തെഹ്റാൻ ആർട്ട് ഫെയർ' സംഘാടകർക്കെതിരെ തെഹ്റാൻ പ്രോസിക്യൂട്ടർ ഓഫീസ് കേസെടുത്തു. പരിപാടിയിൽ സ്ത്രീകൾ ഹിജാബ് ധരിക്കാതെ പങ്കെടുക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തതാണ് നടപടിക്ക് കാരണം. മേളയുടെ ടിക്കറ്റ് വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും അധികൃതർ ബ്ലോക്ക് ചെയ്തു.

 

ഇതിന് പിന്നാലെ ഫിറ്റ്നസ് പരിശീലനങ്ങളും അക്രോബാറ്റിക് പ്രകടനങ്ങളും നടന്ന 'ഫിറ്റ്നസ് തെഹ്റാൻ' എന്ന കായിക പ്രദർശനത്തിനെതിരെയും നടപടി ഉണ്ടായി. ഹിജാബ് ധരിക്കാതെ ഫിറ്റ്നസ് പ്രകടനം നടത്തിയ ഒരു ഫിറ്റ്നസ് ബ്ലോഗറെ പൊതുവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.