ഇന്തോനേഷ്യയിൽ യാത്രാ കപ്പൽ തകർന്ന് ദുരന്തം . 213 യാത്രക്കാരും 30 ജീവനക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്. 130 പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. നാവികസേനയും മാരിടൈം പോലീസും ഉൾപ്പെടുന്ന സംഘം കപ്പലുകളും ഹെലികോപ്റ്ററും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്.
മോശം കാലാവസ്ഥയ്ക്കിടെയാണ് ഇന്തോനേഷ്യയിൽ യാത്രാ കപ്പലുമായുള്ള ബന്ധം നഷ്ടമായത്. സുരബായയിൽ നിന്ന് ബഞ്ചർമാസിനിലേക്ക് പോവുകയായിരുന്ന വിർഗോ ട്രാൻസ്പോർട്ട് 8 ആണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കപ്പലിൽ നിന്ന് അവസാനമായി വിവരം ലഭിച്ചത്. ബഞ്ചർമാസിന് തെക്ക് ഏകദേശം 150 കിലോമീറ്റർ അകലെയായിരുന്നു കപ്പൽ.
പുലർച്ചെ 4.10ന് കപ്പലിൽ നിന്ന് അധികൃതർക്ക് ദുരന്ത റിപ്പോർട്ട് ലഭിച്ചു. കപ്പലിലുണ്ടായിരുന്ന 213 യാത്രക്കാരിൽ 130 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തകർ ചില യാത്രക്കാരെ മറ്റ് കപ്പലുകളുടെ സഹായത്തോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഇന്തോനേഷ്യൻ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി, നാവികസേന, മാരിടൈം പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ. കപ്പലുകളും ഹെലികോപ്റ്ററും ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചിട്ടുണ്ട്. ജാവ കടലിലൂടെ പോകുന്ന മറ്റ് കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അപകടത്തെക്കുറിച്ച് ദേശീയ ഗതാഗത സുരക്ഷാ സമിതി അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി ഡ്യൂഡി പൂർവഗന്ധി അറിയിച്ചു. തുറമുഖത്ത് ഓപ്പറേഷൻ പോസ്റ്റും പ്രവർത്തിക്കുന്നുണ്ട്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .