വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ഉച്ചകോടിയുടെ ഭാഗമായി അറ്റ്ലാന്റയിൽ വച്ചായിരിക്കും മാർക്കോ റൂബിയോയുമായി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തുക.
തീരുവ നിർണയം, വ്യാപാര വ്യവസ്ഥകൾ, വിപണി പ്രവേശനത്തിലെ തടസങ്ങൾ എന്നിവ പരിഹരിച്ച് കരാർ അന്തിമഘട്ടത്തിലേക്ക് എത്തിക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഒരുക്കങ്ങളും അജണ്ടകളും ഇരുനേതാക്കളും വിലയിരുത്തും. ഇന്ത്യ-യുഎസ് വ്യാപാര കരാർ സംബന്ധിച്ച തർക്ക വിഷയങ്ങളും ചർച്ച ചെയ്യും.
അതേസമയം അറ്റ്ലാന്റയിൽ സംഘടിപ്പിക്കുന്ന ക്വാഡ് മന്ത്രിതല യോഗത്തിൽ ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, വിതരണ ശൃംഖലയുടെ ശാക്തീകരണം എന്നിവ പ്രധാന അജണ്ടയാകും.