Loading time...
Local

'നസറുദ്ദീൻ ഷായ്ക്കെതിരെ കിരൺ റിജിജു; ജനാധിപത്യത്തിന് അപകടകാരിയെന്ന് വിമർശനം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 29 Oct 2026, 10:30 am
Updated on: 29 Oct 2026, 10:30 am
Share:
Follow Us: YouTube
Feature Image

ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച നടൻ നസറുദ്ദീൻ ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. ഷാ ജനാധിപത്യത്തിന് അപകടകാരിയാണെന്നും അർബൻ ദിമാഗി നക്സലാണെന്നും റിജിജു അധിക്ഷേപിച്ചു. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെയും വിദ്യാർഥി പ്രക്ഷോഭങ്ങളോടുള്ള സമീപനത്തെയും വിമർശിച്ച് ഷാ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

 

വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കാണ് ഷാ പിന്തുണ അറിയിച്ചത്. 'ദിമാഗി നക്സൽ' എന്നെഴുതിയ ബാഡ്ജ് ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ വീഡിയോ. രാജ്യത്തെ യുവാക്കളുടെ ആത്മവിശ്വാസം തകർക്കാനും വിദ്യാഭ്യാസ സംവിധാനത്തെ ദുർബലപ്പെടുത്താനും ജനാധിപത്യത്തെ അപകടത്തിലാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഷാ ആരോപിച്ചു. വിദ്യാർഥികളുടെ പ്രതിഷേധങ്ങൾ അടിച്ചമർത്തപ്പെടുകയാണെന്നും ജെഎൻയു, സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ട്, ജാമിയ മില്ലിയ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കെതിരായ അതിക്രമങ്ങൾ മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

നസറുദ്ദീൻ ഷായെ മുമ്പ് ഇഷ്ടപ്പെട്ടിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ യഥാർഥ സ്വഭാവം ഇപ്പോഴാണ് മനസ്സിലായതെന്നും കിരൺ റിജിജു സമൂഹമാധ്യമത്തിൽ കുറിച്ചു. ഷായുടെ നിലപാടുകൾ ജനാധിപത്യത്തിന് ഹാനികരമാണെന്നും മന്ത്രി വിമർശിച്ചു. വിദ്യാർഥി സമരത്തെ പിന്തുണച്ച നടന്റെ പരാമർശങ്ങളും അതിനെതിരായ കേന്ദ്രമന്ത്രിയുടെ പ്രതികരണവും ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.