Loading time...
Global

അയർലണ്ട് ഏകീകരണത്തെ വീണ്ടും പിന്തുണച്ച് ട്രംപ്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 14 Sep 2026, 8:01 am
Updated on: 14 Sep 2026, 8:01 am
Share:
Follow Us: YouTube
Feature Image

അയർലണ്ടും വടക്കൻ അയർലണ്ടും ഒന്നിച്ച് ഒരു രാജ്യമായി മാറണമെന്ന നിലപാട് വീണ്ടും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അയർലണ്ട് സന്ദർശനത്തിനിടെ നടത്തിയ പരാമർശത്തിലാണ് ട്രംപ് തന്റെ പിന്തുണ വ്യക്തമാക്കിയത്.

 

വടക്കൻ അയർലണ്ടും റിപ്പബ്ലിക് ഓഫ് അയർലണ്ടും ഒന്നിക്കുന്നത് സ്വാഭാവികമായ കാര്യമായാണ് താൻ കാണുന്നതെന്നും, അത് ഒടുവിൽ സംഭവിക്കുമെങ്കിൽ ഇപ്പോൾ തന്നെ സംഭവിച്ചാൽ എന്താണ് പ്രശ്നമെന്നും ട്രംപ് പറഞ്ഞു.

 

ട്രംപിന്റെ നിലപാടിനെ അയർലണ്ടിലെ ദേശീയവാദികൾ സ്വാഗതം ചെയ്തപ്പോൾ, വടക്കൻ അയർലണ്ടിലെ യൂണിയനിസ്റ്റുകളും ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടിയും ശക്തമായി എതിർത്തു. അതേസമയം, ഗുഡ് ഫ്രൈഡേ കരാർ പ്രകാരം നിലവിൽ അതിർത്തി ഹിതപരിശോധന നടത്താനുള്ള സാഹചര്യമില്ലെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റെ നിലപാട്.

 

ട്രംപിന്റെ പരാമർശത്തിൽ അമിതപ്രതികരണം വേണ്ടെന്നാണ് ഐറിഷ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ പ്രതികരിച്ചത്. അതേസമയം, അയർലണ്ട് സന്ദർശനത്തിനിടെ ഐറിഷ് വിസ്കിക്ക് ഏർപ്പെടുത്തിയിരുന്ന 10 ശതമാനം താരിഫ് ഒഴിവാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .