Loading time...
Local

മലവെള്ളപ്പാച്ചിലിൽ അഞ്ച് മരണം; പൂക്കോട്ടുംപാടത്ത് ഒരാൾക്കായി തിരച്ചിൽ തുടരുന്നു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 21 Sep 2026, 5:46 am
Updated on: 21 Sep 2026, 5:46 am
Share:
Follow Us: YouTube
Feature Image

മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഒരാളെ കൂടി കണ്ടെത്താനുള്ള തിരച്ചിൽ മേഖലയിൽ തുടരുകയാണ്.

 

തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ് കുട്ടി (65), മാങ്ങാടൻ അനസ് (27), കരുവാരകുണ്ട് സ്വദേശി റഹീം (35), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടി.കെ കോളനി സ്വദേശി സജിത എന്നിവരെയാണ് മലവെള്ളപ്പാച്ചിലിൽ കാണാതായത്. ഇവരിൽ സജിതയെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.

 

അപ്രതീക്ഷിതമായാണ് ശക്തമായ വെള്ളം ഇരച്ചെത്തിയതെന്ന് അപകടത്തിൽനിന്ന് രക്ഷപ്പെട്ട മിർഷാദ് പറഞ്ഞു. മൂന്ന് പേർ പാറയിൽ ഇരിക്കുമ്പോഴായിരുന്നു മലവെള്ളപ്പാച്ചിൽ. ഇതിനിടെ ഫോൺ വന്നതിനെ തുടർന്ന് രണ്ട് പേർ അവിടെനിന്ന് മാറിനിന്നിരുന്നു. താനും വെള്ളത്തിൽ അകപ്പെട്ടെങ്കിലും രക്ഷപ്പെടുകയായിരുന്നുവെന്നും മിർഷാദ് പറഞ്ഞു.

 

അപകടമുണ്ടായ പ്രദേശം റവന്യൂ മന്ത്രി എ.പി. അനിൽകുമാർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് കാണാതായ സജിതയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്.

 

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ദുരന്തങ്ങളിൽ ഇന്നലെ ഒമ്പത് മരണമാണ് റിപ്പോർട്ട് ചെയ്തത്

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .