Loading time...
Global

സൗദിയിൽ കാലാവസ്ഥാ മുന്നറിയിപ്പ്; മൂടൽമഞ്ഞിനും ശക്തമായ മഴയ്ക്കും സാധ്യത, വിവിധ മേഖലകളിൽ ജാഗ്രത

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 17 Sep 2026, 9:59 am
Updated on: 17 Sep 2026, 9:59 am
Share:
Follow Us: YouTube
Feature Image

സൗദി അറേബ്യയിൽ കാലാവസ്ഥയിൽ മാറ്റത്തിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ മൂടൽമഞ്ഞ്, ശക്തമായ കാറ്റ്, മഴ എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

 

മക്ക, മദീന, കിഴക്കൻ പ്രവിശ്യകളിലെ തീരപ്രദേശങ്ങളിലാണ് ഇന്ന് വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളത്. ഇതോടെ റോഡുകളിലെ കാഴ്ചപരിധി ഗണ്യമായി കുറയാനിടയുള്ളതിനാൽ തീരദേശ പാതകളിലൂടെ സഞ്ചരിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

 

അതേസമയം, ജിസാൻ, അസീർ, അൽ ബാഹ എന്നിവിടങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ശക്തമായ മഴ മലവെള്ളപ്പാച്ചിലിനും താഴ്‌വരകളിൽ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും ഇടയാക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം.

 

മക്ക, മദീന, നജ്‌റാൻ പ്രവിശ്യകളിലെ ചില പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .