Loading time...
Local

സമരാഗ്നിയിൽ ഡൽഹി ഗ്യാനേഷ് കുമാർ രാജി വയ്ക്കുംവരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ പാർട്ടികൾ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 13 Oct 2026, 12:01 pm
Updated on: 13 Oct 2026, 12:01 pm
Share:
Follow Us: YouTube
Feature Image

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധാഗ്‌നിയില്‍ ഡല്‍ഹി. പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം രാജ്യതലസ്ഥാനത്ത് തുടരന്നു. ഒരു തരത്തിലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് പ്രതിഷേധക്കാർ പ്രതികരിച്ചത്. ഇലരെ ബലം പ്രയോഗിച്ച് നീക്കാനാണ് പൊലീസ് ശ്രമം.

 

സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ ഇന്ന് പ്രതിഷേധം നടന്നിരുന്നു. സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റടിയിലെടുക്കുകയായിരുന്നു. വരും ദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കാനാണ് സിജെപി തീരുമാനം. ഇന്ത്യ മുന്നണിയും പ്രതിഷേധം കടുപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടരുമെന്ന് അറിയിച്ച് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിരുന്നു. ജനാധിപത്യ സംരക്ഷണത്തിനായുള്ള ജനകീയ മുന്നേറ്റത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്ന് രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ കുറിച്ചു.

 

​അതേസമയം ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരങ്ങൾക്കിടെ 500ഓളം സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കിംവദന്തികൾ പ്രചരിപ്പിക്കുകയോ ജനങ്ങൾക്കിടയിൽ അസ്വസ്ഥതയും സംഘർഷവും സൃഷ്ടിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നു എന്ന ആരോപണത്തെത്തുടർന്ന് ഇതുവരെ ഏകദേശം 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്തതായാണ് റിപ്പോർട്ട്‌.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .