Loading time...
Global

ഒരു യൂറോയ്ക്ക് കബാബ്; ഓഫർ കണ്ട് ജനക്കൂട്ടമെത്തി; ഒടുവിൽ സംഘർഷം, പൊലീസിനൊപ്പം ഹെലികോപ്റ്ററും.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 10 Nov 2026, 4:12 pm
Updated on: 10 Nov 2026, 4:12 pm
Share:
Follow Us: YouTube
Feature Image

ഒരു യൂറോയ്ക്ക് കബാബ് ലഭിക്കുമെന്ന് കേട്ടാൽ ആരാണ് പോകാതിരിക്കുക. എന്നാൽ ജർമനിയിലെ ഡോർട്ട്മുണ്ടിൽ ഈ ഓഫർ പ്രതീക്ഷിച്ചതിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രത്യേക ഓഫറാണ് ഒടുവിൽ സംഘർഷത്തിൽ കലാശിച്ചത്.

 

സാധാരണയായി 7.50 മുതൽ 9 യൂറോ വരെ വിലയുള്ള കബാബ് വെറും ഒരു യൂറോയ്ക്ക് നൽകുമെന്നായിരുന്നു കടയുടമയുടെ പ്രഖ്യാപനം. ഓഫർ വാർത്ത പരന്നതോടെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് കടയ്ക്ക് മുന്നിലേക്ക് ഒഴുകിയെത്തിയത്.

 

ആദ്യഘട്ടത്തിൽ തിരക്ക് നിയന്ത്രിക്കാൻ സ്വകാര്യ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചെങ്കിലും സ്ഥിതിഗതികൾ കൈവിട്ടുപോയി. ഇതോടെ കടയുടമ പൊലീസിന്റെ സഹായം തേടി. കടയ്ക്ക് മുന്നിൽ ഏകദേശം 300 പേർ എത്തിയെന്നാണ് പൊലീസ് കണക്ക്. എന്നാൽ ആയിരത്തിലധികം പേർ എത്തിയെന്നാണ് ഉടമയുടെ അവകാശവാദം.

 

പൊലീസ് സ്ഥലത്തെത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ജനക്കൂട്ടത്തിലെ ചിലർ പൊലീസിന് നേരെ കല്ലുകളും കുപ്പികളും പടക്കങ്ങളും എറിഞ്ഞതോടെ പ്രദേശം സംഘർഷഭരിതമായി. തുടർന്ന് നൂറോളം പൊലീസുകാരെ സ്ഥലത്ത് വിന്യസിക്കുകയും നിരീക്ഷണത്തിനായി ഹെലികോപ്റ്റർ എത്തിക്കുകയും ചെയ്തു.

 

സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ഒരാളിൽ നിന്ന് വെടിയുണ്ടകളില്ലാത്ത തോക്കും കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. പൊതുമുതൽ നശിപ്പിക്കൽ, സമാധാനാന്തരീക്ഷം തകർക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

 

അതേസമയം, ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ഇത്തരമൊരു ഓഫർ പ്രഖ്യാപിച്ച് ജനക്കൂട്ടത്തെ ആകർഷിച്ച കടയുടമയ്ക്കെതിരെ നടപടിയുണ്ടാകുമോ എന്ന കാര്യത്തിൽ പൊലീസ് ഇതുവരെ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല.

 

ഒരു യൂറോയുടെ കബാബ് ഓഫർ ഒടുവിൽ നഗരത്തിൽ വലിയ പൊലീസ് നടപടിക്കും സംഘർഷത്തിനും വഴിവെച്ചിരിക്കുകയാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .