Loading time...
Local

യുഎഇയിൽ വാഹനാപകടത്തിൽ ഇരട്ടക്കുട്ടികളടക്കം മൂന്ന് മലയാളികൾ മരിച്ചു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 12 Nov 2026, 7:47 am
Updated on: 12 Nov 2026, 7:47 am
Share:
Follow Us: YouTube
Feature Image

യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. എആർ നഗർ കുന്നുംപുറം സ്വദേശി സിദ്ദീഖിന്റെ ഇരട്ട മക്കളായ അഷ്മിൽ, ജസ്‌ന (18), മകൾ ഫർസാനയുടെ മകൻ ഫായിസ് (മൂന്നര) എന്നിവരാണ് മരിച്ചത്.

 

ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം റോഡരികിലുണ്ടായിരുന്ന ട്രെയിലറിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ആകെ ആറ് വാഹനങ്ങൾ ഉൾപ്പെട്ടതായാണ് വിവരം.

 

ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ സിദ്ദീഖ് ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം ഫുജൈറയിലേക്ക് മടങ്ങിയത്. ഇവരെ സന്ദർശിക്കാനെത്തിയ ഭാര്യയുടെ അനിയത്തിയുടെ മകളെ തിരികെ കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

 

ഫുജൈറയിൽ ബിസിനസ് നടത്തുന്ന സിദ്ദീഖ് കുടുംബസമേതം അവിടെയാണ് താമസിക്കുന്നത്. അപകടവാർത്ത നാട്ടിലെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .