Loading time...
Global

അഭയാർത്ഥി പ്രവാഹത്തിൽ വലയുന്ന യൂറോപ്പിന് ആശ്വാസമായി യൂറോപ്യൻ യൂണിയൻ അസൈലം ഏജൻസിയുടെ റിപ്പോർട്ട് .

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 11 Sep 2026, 7:37 am
Updated on: 11 Sep 2026, 7:37 am
Share:
Follow Us: YouTube
Feature Image

യൂറോപ്പിലേക്കുള്ള അഭയാർഥി പ്രവാഹത്തിൽ കുറവ്. 2026-ന്റെ ആദ്യ ആറുമാസത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കും സ്വിറ്റ്സർലൻഡ്, നോർവേ എന്നിവിടങ്ങൾക്കുമായി ലഭിച്ചത് 3.32 ലക്ഷം അഭയാർഥി അപേക്ഷകൾ. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17 ശതമാനമാണ് കുറവ്. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിതെന്ന് യൂറോപ്യൻ യൂണിയൻ അസൈലം ഏജൻസി അറിയിച്ചു.

 

അപേക്ഷകളുടെ എണ്ണത്തിൽ ഫ്രാൻസാണ് മുന്നിൽ. 69,000 അപേക്ഷകളാണ് ഫ്രാൻ‌സിൽ ലഭിച്ചത്. ഇറ്റലിയിൽ 66,000, സ്പെയിനിലും ജർമനിയിലും 55,000 വീതവും അപേക്ഷകൾ ലഭിച്ചു. എന്നാൽ ജനസംഖ്യാനുപാതത്തിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ രേഖപ്പെടുത്തിയത് ഗ്രീസിലാണ്. 23,000 അപേക്ഷകളാണ് ഗ്രീസിൽ ലഭിച്ചത്. ഓരോ 400 താമസക്കാരിലും ഒരാൾ വീതം അഭയാർഥി അപേക്ഷ നൽകിയെന്നാണ് കണക്ക്.

 

രാജ്യങ്ങൾ തിരിച്ചുള്ള കണക്കിൽ അഫ്ഗാനികളാണ് ഏറ്റവും കൂടുതൽ അപേക്ഷ സമർപ്പിച്ചത്. 39,000 അപേക്ഷകൾ. വെനസ്വേലയിൽ നിന്നുള്ളവർ 33,500 അപേക്ഷകളും ബംഗ്ലാദേശികൾ 19,500 അപേക്ഷകളും നൽകി. സിറിയയിലെ രാഷ്ട്രീയ മാറ്റവും കുടിയേറ്റം തടയുന്നതിനായി യൂറോപ്യൻ യൂണിയൻ ഉത്ഭവ രാജ്യങ്ങളുമായി നടത്തുന്ന സഹകരണവുമാണ് അപേക്ഷകൾ കുറയാനുള്ള പ്രധാന കാരണങ്ങളെന്ന് അസൈലം ഏജൻസി വ്യക്തമാക്കി. മധ്യേഷ്യയിലെ സംഘർഷങ്ങൾ വർധിച്ചെങ്കിലും അത് യൂറോപ്പിലെ അഭയാർഥി അപേക്ഷകളിൽ വർധനവിന് കാരണമായില്ല.

 

അതിനിടെ, ജൂൺ 12 മുതൽ യൂറോപ്യൻ യൂണിയനിൽ പുതിയ കുടിയേറ്റ-അഭയ നിയമങ്ങളും നിലവിൽ വന്നു. അതിർത്തികളിൽ കർശന പരിശോധനയും അഭയാർഥി അപേക്ഷകളിൽ വേഗത്തിലുള്ള തീർപ്പാക്കലുമാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യം.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .