Loading time...
Global

യൂറോപ്പിലെ വിമാനത്താവളങ്ങളിൽ കാത്തിരിപ്പ് കൂടുന്നു; 9 രാജ്യങ്ങൾ EES നടപ്പാക്കൽ നീട്ടി.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 18 Sep 2026, 5:29 pm
Updated on: 18 Sep 2026, 5:29 pm
Share:
Follow Us: YouTube
Feature Image

ബെർലിൻ: വിമാനത്താവളങ്ങളിലെ നീണ്ട കാത്തിരിപ്പും യാത്രാ തടസ്സങ്ങളും ഒഴിവാക്കുന്നതിനായി യൂറോപ്യൻ എൻട്രി/എക്സിറ്റ് സിസ്റ്റമായ EES പൂർണമായി നടപ്പാക്കുന്നത് വൈകിപ്പിക്കാൻ സ്വിറ്റ്സർലൻഡിനൊപ്പം എട്ട് യൂറോപ്യൻ രാജ്യങ്ങളും തീരുമാനിച്ചു.

 

ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഇറ്റലി, മാൾട്ട, നെതർലാൻഡ്സ്, പോർച്ചുഗൽ എന്നിവയാണ് സ്വിറ്റ്സർലൻഡിനൊപ്പം തീരുമാനമെടുത്ത രാജ്യങ്ങൾ.

 

വേനൽക്കാല അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണം ഉയർന്നതിനെ തുടർന്ന് EES പരിശോധനകൾക്ക് യൂറോപ്യൻ കമ്മീഷൻ 150 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ചിരുന്നു. ഓഗസ്റ്റ് മാസത്തിൽ മാത്രം 3.3 ദശലക്ഷത്തിലധികം യാത്രക്കാരാണ് വിമാനത്താവളങ്ങളിലൂടെ കടന്നുപോയത്.

 

സെപ്റ്റംബർ ആറോടെ ഈ ഇളവ് അവസാനിച്ചെങ്കിലും, സാങ്കേതികവിദ്യയും സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കുന്നതുവരെ മാറ്റങ്ങൾ നടപ്പാക്കേണ്ടതില്ലെന്നാണ് ഒൻപത് രാജ്യങ്ങളുടെയും നിലപാട്.

 

നേരത്തെ പാസ്‌പോർട്ട് പരിശോധനയ്ക്ക് 20 മുതൽ 25 സെക്കൻഡ് വരെ മതിയായിരുന്നെങ്കിൽ, ഇപ്പോൾ ഒരു യാത്രക്കാരന് 90 സെക്കൻഡ് വരെ സമയം ആവശ്യമായി വരുന്നു. ഇതോടെ പല പ്രധാന യൂറോപ്യൻ വിമാനത്താവളങ്ങളിലും കാത്തിരിപ്പ് സമയം ഇരട്ടിയായി.

 

ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ കാത്തിരിപ്പ് സമയം 60 മിനിറ്റിൽ നിന്ന് 120 മിനിറ്റായി. മ്യൂണിക്കിൽ 31 മിനിറ്റിൽ നിന്ന് 60 മിനിറ്റായും ആംസ്റ്റർഡാമിൽ 80 മിനിറ്റിൽ നിന്ന് 120 മിനിറ്റായും കാത്തിരിപ്പ് ഉയർന്നു.

 

അതേസമയം, ചില അതിർത്തി കേന്ദ്രങ്ങളിൽ ക്രമീകരണങ്ങൾ ആവശ്യമുണ്ടെങ്കിലും പുതിയ സംവിധാനം പൂർണതയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കുന്നത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .