Loading time...
Local

ഡ്രൈവിംഗ് ടെക്സ്റ്റ് പാസ്സാക്കാൻ ഇനി ഒരു കടമ്പകൂടി കടക്കണം; ഡിസംബർ മുതൽ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 15 Sep 2026, 9:44 am
Updated on: 15 Sep 2026, 9:44 am
Share:
Follow Us: YouTube
Feature Image

ഡ്രൈവിംഗ് ലൈസൻസ് നേടാൻ ഇനി ഒരു പരീക്ഷ കൂടി ജയിക്കണം. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷമാണ് പുതിയ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് നടത്തുക. റോഡ് അപകടങ്ങൾ കുറയ്ക്കുകയാണ് പുതിയ പരീക്ഷയുടെ ലക്ഷ്യം. വീഡിയോ ഗെയിം മാതൃകയിലായിരിക്കും ടെസ്റ്റ്.

 

ലേണേഴ്സ് ടെസ്റ്റ്, ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിങ്ങനെയായിരിക്കും ഇനി പരീക്ഷയുടെ ഘടന. ഡിസംബർ ഒന്ന് മുതൽ എല്ലാ ഡ്രൈവിംഗ് സ്കൂളുകളിലും ഹസാർഡ് ടെസ്റ്റ് സംവിധാനം സ്ഥാപിക്കണം. ഒരു വീഡിയോ ക്ലിപ്പിന് 10 മാർക്ക് വീതം ലഭിക്കും. ആകെ 10 വീഡിയോ ക്ലിപ്പുകൾ പരിശോധിക്കണം. 100 മാർക്കിൽ 60 മാർക്ക് നേടിയാൽ പരീക്ഷ പാസാകും.

 

റോഡ് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷ നടപ്പാക്കുന്നത്. ഡ്രൈവർമാരുടെ ജാഗ്രതക്കുറവാണ് കൂടുതൽ അപകടങ്ങൾക്കും കാരണമാകുന്നതെന്ന് ഗതാഗത കമ്മീഷണർ ചൂണ്ടിക്കാട്ടുന്നു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .