Loading time...
Local

അങ്കമാലിയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു:കൊല്ലം സ്വദേശികളായ പെൺകുട്ടിയും ബന്ധുവായ യുവാവും റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 19 Sep 2026, 8:46 am
Updated on: 19 Sep 2026, 8:46 am
Share:
Follow Us: YouTube
Feature Image

അങ്കമാലിയിൽ ട്രെയിൻ തട്ടി കൊല്ലം സ്വദേശികളായ പെൺകുട്ടിയും ബന്ധുവായ യുവാവും മരിച്ചു. കൊല്ലം വളത്തൂങ്കൽ ആക്കോലിൽ സ്വദേശി വിസ്മയ (15), കണ്ണനല്ലൂർ സ്വദേശി അഭിലാഷ് (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

 

​ഇന്ന് പുലർച്ചെ 1.30-ഓടെയാണ് അങ്കമാലിയിലെ റെയിൽവേ ട്രാക്കിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇവരെ ഇടിച്ചത്.

 

​ഇരുവരെയും കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .