തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മുൻ മേയർ ആര്യയ്ക്ക് ഇനി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാം. ആര്യയുടെ ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ സച്ചിൻദേവ് നിലവിൽ കോഴിക്കോടാണ് പ്രവർത്തിക്കുന്നത്. ഇരുവരും ഒരേ സ്ഥലത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി ഈ തീരുമാനമെടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പ്രവർത്തന മണ്ഡലം മാറ്റണമെന്നാവശ്യപ്പെട്ട് ആര്യ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജില്ലാ കമ്മിറ്റിക്ക് അപേക്ഷ നൽകിയിരുന്നു. ജില്ലാ കമ്മിറ്റി അപേക്ഷ അംഗീകരിച്ച് സംസ്ഥാന നേതൃത്വത്തിന്റെ അന്തിമ അനുമതിക്കായി കൈമാറുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആര്യ രാജേന്ദ്രൻ പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിയെ സമീപിച്ചത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .