തിരുവനന്തപുരം ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞ് പ്രതിഷേധിക്കുകയും മുഖ്യമന്ത്രിയോട് കയർത്തു സംസാരിക്കുകയും ചെയ്ത കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. ചേന്തിയിലെ ഗുരുജയന്തി പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ഗുരുജയന്തി പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. തുടർന്ന് കാർ നിർത്തി അനിലുമായും മറ്റുള്ളവരുമായും സംസാരിച്ച മുഖ്യമന്ത്രിയോടാണ് അനിൽ കയർത്തു സംസാരിച്ചത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .