Loading time...
Local

ചേരാനല്ലൂർ വാഹനപകടം:പിതാവിന്റെ സാനിധ്യമില്ലാതെ 17കാരന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം സംഘം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 13 Nov 2026, 5:26 am
Updated on: 13 Nov 2026, 5:26 am
Share:
Follow Us: YouTube
Feature Image

 

ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച കേസിൽ പ്രതിയായ 17കാരന്റെ മൊഴി അന്വേഷണം സംഘം വീണ്ടും രേഖപ്പെടുത്തി. സോഷ്യൽ ബാഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും മൊഴിയെടുത്തതെന്നാണ് പൊലീസ് വിശദീകരണം. പിതാവിന്റെ സാന്നിധ്യമില്ലാതെ മൊഴി രേഖപ്പെടുത്താൻ പോലീസ് കോടതിയിൽ നിന്ന് അനുമതി വാങ്ങിയിരുന്നു. മുൻപും വാഹനം ഓടിച്ചിട്ടുണ്ടെന്ന് 17കാരൻ സമ്മതിച്ചതായാണ് വിവരം. കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും ബൈക്കുമായി സ്കൂളിൽ പോയിട്ടുണ്ടെന്നും 17 കാരൻ സമ്മതിച്ചു. വാഹനമോടിച്ച കാര്യം അച്ഛൻ അറിഞ്ഞിരുന്നില്ലെന്നും അച്ഛൻ അറിയാതെയാണ് വാഹനങ്ങൾ ഓടിച്ചതെന്നുമാണ് 17കാരൻ മൊഴി നൽകിയത്. സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട്‌ നാളെ കോടതിയിൽ ഹാജരാക്കും.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .