Loading time...
Local

നവംബർ 1 മുതൽ കോളർ നെയിം ഡിസ്പ്ലേ നിർബന്ധമാക്കാൻ സർക്കാർ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 15 Oct 2026, 1:52 pm
Updated on: 15 Oct 2026, 1:52 pm
Share:
Follow Us: YouTube
Feature Image

2026 നവംബർ 1 മുതൽ, മൊബൈൽ വരിക്കാരുടെ ഫോൺ നമ്പറിനൊപ്പം വിളിക്കുന്നയാളുടെ പേരും കാണിക്കുന്ന പുതിയൊരു സംവിധാനം ഇന്ത്യയിൽ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.

 

ടെലികോം സേവന ദാതാക്കളുടെ പക്കലുള്ള വരിക്കാരുടെ വിവരങ്ങൾ ഉപയോഗിച്ച്, തങ്ങളിലേക്ക് വരുന്ന കോളുകൾ തിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുന്ന 'കോളിംഗ് നെയിം പ്രസന്റേഷൻ' എന്ന സംവിധാനം നടപ്പിലാക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നിർദ്ദേശം നൽകി.

 

ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഉത്തരവ് പ്രകാരം, 4G-യും അതിനു ശേഷമുള്ള 5G ഉൾപ്പെടെയുള്ള നെറ്റ്‌വർക്കുകളും ഉപയോഗിക്കുന്ന എല്ലാ വരിക്കാർക്കും ഈസംവിധാനം സ്വയമേവ ലഭ്യമാകും. എന്നാൽ 2G, 3G നെറ്റ്‌വർക്കുകളിലും ലാൻഡ്‌ലൈൻ കണക്ഷനുകളിലും ഇത് പിന്നീടായിരിക്കും നടപ്പിലാക്കുകയെന്ന് അറിയിച്ചു.

 

ഒരു കോൾ വരുമ്പോൾ, ഫോൺ സ്ക്രീനിൽ ആദ്യം വിളിക്കുന്നയാളുടെ നമ്പറും, തുടർന്ന് നിങ്ങളുടെ കോൺടാക്റ്റുകളിൽ സേവ് ചെയ്തിട്ടുള്ള പേരും ദൃശ്യമാകും.

 

ഇനി ഈ നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിൽ, ആഭ്യന്തര കോളുകളുടെ കാര്യത്തിൽ, വിളിക്കുന്നയാളുടെ ടെലികോം ഓപ്പറേറ്ററുടെ ഡാറ്റാബേസിൽ രേഖപ്പെടുത്തിയിട്ടുള്ള പേര് സ്ക്രീനിൽ തെളിയും. അതായത്, കോൺടാക്റ്റുകളിൽ നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിൽ പോലും, വിളിക്കുന്നയാൾ ആരാണെന്ന് തിരിച്ചറിയാൻ ഈ നിയമപ്രകാരം സാധിക്കും. അന്താരാഷ്ട്ര കോളുകൾ വരുമ്പോൾ, സ്ക്രീനിൽ "International Call" എന്ന് കാണിക്കും.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .