Loading time...
Local

സി എം ആര്‍ എല്‍ കേസിലെ മൊഴിപ്പകര്‍പ്പില്‍ യുഡിഎഫ് നേതാക്കളും . കുരുക്കായി സിഎഫ്ഒയുടെ മൊഴി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 11 Sep 2026, 10:48 am
Updated on: 11 Sep 2026, 10:48 am
Share:
Follow Us: YouTube
Feature Image

സി എം ആര്‍ എല്‍ ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ കെ . എസ് . സുരേഷ് കുമാര്‍ 2024 ഏപ്രിലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയുടെ ഭാഗിക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിഎംആര്‍എല്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തായുടെ ഡയറിയിലെ ചുരുക്കപ്പേരുകളെക്കുറിച്ചുള്ള ഇ.ഡി ചോദ്യങ്ങള്‍ക്ക് സുരേഷ് കുമാര്‍ നല്‍കിയ വിശദീകരണമാണിത്. മുന്‍പ് ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുന്നില്‍ നല്‍കിയ അതേ മൊഴി തന്നെയാണ് ഇ.ഡിക്ക് മുന്നിലും അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നത്.

 

ഡയറിയിലെ 'ആര്‍.സി' എന്നത് രമേശ് ചെന്നിത്തലയേയും, 'കെ.കെ' എന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയേയും, 'ഐ.കെ' എന്നത് ഇബ്രാഹിം കുഞ്ഞിനെയുമാണ് സൂചിപ്പിക്കുന്നതെന്ന് സുരേഷ് കുമാര്‍ വ്യക്തമാക്കി. കൂടാതെ 'പി.വി' എന്നത് പിണറായി വിജയനും 'എ.ജി' എന്നത് എ. ഗോവിന്ദനുമാണെന്നാണ് മൊഴി. എന്നാല്‍ 'എ.ജി' എന്നതുകൊണ്ട് ഉദ്ദേശിച്ച വ്യക്തി ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.പാര്‍ട്ടി ഫണ്ടിലേക്ക് സിഎംആര്‍എല്‍ പണം നല്‍കിയിട്ടുണ്ടെന്നും അത് കൈപ്പറ്റിയെന്നും യുഡിഎഫ് നേതാക്കള്‍ മുന്‍പേ സമ്മതിച്ചതാണ്. അത് സംഭാവനയായി സ്വീകരിച്ചതാണെന്ന നിലപാടില്‍ രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉറച്ചുനില്‍ക്കുമ്പോള്‍, 'പി.വി' എന്നത് താനല്ലെന്ന വിശദീകരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിരുന്നത്.