Loading time...
Global

ബ്രൂക്ലിൻ കെട്ടിട ദുരന്തം: രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു; എട്ട് പേരുടെ മരണത്തിൽ അന്വേഷണം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 13 Nov 2026, 6:00 am
Updated on: 13 Nov 2026, 6:00 am
Share:
Follow Us: YouTube
Feature Image

അമേരിക്കയിലെ ബ്രൂക്ലിൻ കെട്ടിട ദുരന്തത്തിലെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. തകർന്നുവീണ മൂന്ന് നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്തതായും ഇനി ആരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നില്ലെന്ന് സ്ഥിരീകരിച്ചതായും ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അതേസമയം, എട്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണം അധികൃതർ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

 

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം എട്ട് പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ രണ്ട് നിർമാണ തൊഴിലാളികളും ഉൾപ്പെടുന്നു. കനത്ത മഴയും മോശം കാലാവസ്ഥയും അവഗണിച്ച് നൂറിലധികം അഗ്നിശമനസേനാംഗങ്ങളും പൊലീസും ചേർന്നാണ് രാത്രി മുഴുവൻ രക്ഷാപ്രവർത്തനം നടത്തിയത്. അത്യാധുനിക ഉപകരണങ്ങൾക്കും പരിശീലനം ലഭിച്ച നായ്ക്കൾക്കും പുറമെ വിവിധ സാങ്കേതിക സംവിധാനങ്ങളും തിരച്ചിലിനായി ഉപയോഗിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഗർഭിണിയടക്കമുള്ള ചിലരെ ജീവനോടെ പുറത്തെത്തിക്കാനായത് ദുരന്തത്തിനിടയിലെ ആശ്വാസമായി.

 

അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ കെട്ടിടത്തിന് സമീപം നടന്നിരുന്ന നിർമാണ പ്രവർത്തനങ്ങളും കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും പരിശോധിക്കുന്നുണ്ട്. കെട്ടിടത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട മുൻകാല രേഖകൾ പരിശോധിച്ചപ്പോൾ ഏകദേശം 98 നിയമലംഘനങ്ങളും നിരവധി പരാതികളും കണ്ടെത്തിയതായാണ് വിവരം.

 

സമീപത്തെ നിർമാണ സ്ഥലത്ത് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ലെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്. ഇതേത്തുടർന്ന് ഈ വർഷം ആദ്യം തന്നെ നഗരസഭ അധികൃതർ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു. കെട്ടിടത്തിന്റെ തകർച്ചയ്ക്ക് പിന്നിലെ യഥാർഥ കാരണം കണ്ടെത്തുന്നതിനൊപ്പം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കെട്ടിട ഉടമകളുടെയും കരാറുകാരുടെയും ഉത്തരവാദിത്തവും പരിശോധിച്ചുവരികയാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .