Loading time...
Global

ബ്രിക്‌സ് ഉച്ചകോടി ഡോളറിന്റെ ആധിപത്യം കുറയ്ക്കാന്‍ നീക്കം മുന്നറിയിപ്പുമായി ട്രംപ് നീക്കത്തിനെതിരെ 100 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 13 Sep 2026, 8:26 am
Updated on: 13 Sep 2026, 8:26 am
Share:
Follow Us: YouTube
Feature Image

ഡല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ആഗോള വ്യാപാര രംഗത്തെ ഡോളര്‍ ആധിപത്യം കുറയ്ക്കുന്നതിനെക്കുറിച്ച് പ്രധാന ചര്‍ച്ചകള്‍ നടന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.

 

അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ സ്വന്തം കറന്‍സികളിലൂടെ നടത്തുന്നതിനാണ് ബ്രിക്‌സ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇതിലൂടെ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. പാശ്ചാത്യ നിയന്ത്രണത്തിലുള്ള സ്വിഫ്റ്റ് സംവിധാനത്തിന് പകരം ബ്രിക്‌സ് പേ പോലുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും നീക്കമുണ്ട്.

 

ബ്രിക്‌സിന്റെ ഈ സാമ്പത്തിക നീക്കങ്ങള്‍ അമേരിക്കയെ അസ്വസ്ഥമാക്കുന്നുണ്ട്. ഡോളറിന്റെ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം വരെ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

 

എന്നാല്‍ ബ്രിക്‌സിലെ ഇന്ത്യയുടെ നിലപാട് അമേരിക്കയ്‌ക്കെതിരായ നീക്കമായി കാണേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ വിപണിയെയും രൂപയെയും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. അതിനാല്‍ ട്രംപിന്റെ കടുത്ത പ്രതികരണങ്ങള്‍ക്കിടയിലും ഇന്ത്യയുഎസ് ബന്ധത്തില്‍ വലിയ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .