Loading time...
Local

അട്ടപ്പാടിയിലെ നവജാത ശിശുമരണങ്ങൾ:വിദഗ്ധ സംഘങ്ങളെ നിയോഗിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 13 Nov 2026, 5:21 am
Updated on: 13 Nov 2026, 5:21 am
Share:
Follow Us: YouTube
Feature Image

കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും പ്രത്യേകം വിദഗ്ധ സംഘങ്ങളെ നിയോഗിക്കണം. മരണങ്ങളുടെ കാരണങ്ങൾ വിശദമായി പരിശോധിച്ച് അഞ്ചാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

 

കഴിഞ്ഞ അഞ്ചുമാസത്തിനിടെ അട്ടപ്പാടിയിൽ നാലു നവജാത ശിശുക്കൾ ഉൾപ്പെടെ ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ മാതൃ-ശിശു ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ആരോഗ്യ മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവർത്തനങ്ങളും അധികൃതർ വിലയിരുത്തിയിരുന്നു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .