Loading time...
Global

എണ്ണക്കപ്പലിന് നേരെ അജ്ഞാത ആക്രമണം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 2 Nov 2026, 7:49 am
Updated on: 2 Nov 2026, 7:49 am
Share:
Follow Us: YouTube
Feature Image

സൗദി അറേബ്യൻ തീരത്തിന് സമീപം സഞ്ചരിച്ച എണ്ണക്കപ്പലിന് നേരെ അജ്ഞാത ആക്രമണം. റാസ് അൽഖഫ്ജി നഗരത്തിന്റെ കിഴക്ക് 72 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലിന്റെ ഇടതുവശത്ത് രണ്ട് അജ്ഞാത പ്രൊജക്റ്റൈലുകൾ പതിച്ചത്. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്ററാണ് സംഭവം അറിയിച്ചത്. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ അമേരിക്കയ്ക്ക് മുന്നിൽ ഇറാൻ 48 മണിക്കൂർ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് ഏഴ് ദിവസത്തെ പദ്ധതി രണ്ട് ദിവസമായി ചുരുക്കിയതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി അറിയിച്ചു. ആദ്യ ദിവസം അമേരിക്ക ചില നടപടികൾ സ്വീകരിക്കണം.

 

രണ്ടാം ദിവസം ഇറാൻ കടലിടുക്ക് തുറന്ന് കപ്പൽ ഗതാഗതം സാധാരണ നിലയിലാക്കുമെന്നാണ് നിർദേശം. എന്നാൽ ഉപരോധങ്ങളിൽ ഇളവ് ഉൾപ്പെടെയുള്ള ഇറാന്റെ നിബന്ധനകൾ അമേരിക്ക അംഗീകരിച്ചാൽ മാത്രമേ പദ്ധതി നടപ്പാകൂ. ഇറാന്റെ നിർദേശത്തോട് അമേരിക്ക ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഖത്തർ മധ്യസ്ഥർ വഴിയാണ് ഇരുരാജ്യങ്ങളും ആശയവിനിമയം നടത്തുന്നത്. ഇറാന്റെ നിബന്ധനകൾ അംഗീകരിക്കുന്നതുവരെ കടലിടുക്ക് തുറക്കില്ലെന്നാണ് ഇറാന്റെ നിലപാട്. അതേസമയം, ഹോർമുസ് കടലിടുക്ക് നിലവിൽ തുറന്നുകിടക്കുകയാണെന്നാണ് അമേരിക്കൻ സൈന്യത്തിന്റെ വാദം. കടൽമാർഗമുള്ള എണ്ണനീക്കത്തിനും മേഖലയിലെ സംഘർഷങ്ങൾക്കും നിർണായകമാകുന്ന അടുത്ത 48 മണിക്കൂറിലേക്കാണ് ഇപ്പോൾ ശ്രദ്ധ.