എയര്‍ ഫ്രാന്‍സ് യാത്രാവിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജര്‍മനിയിലെ ഹാംബുര്‍ഗ് വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് അടിയന്തര ലാന്‍ഡിങിന് അനുമതി തേടുകയായിരുന്നു.
വിമാനം അടിയന്തരമായി ഇറങ്ങുന്നതിനുമുമ്പ് വിമാനത്താവളത്തില്‍ മുന്‍കരുതലായി അഗ്നിരക്ഷാ സേനയെയും സുരക്ഷാ വിഭാഗങ്ങളെയും സജ്ജമാക്കിയിരുന്നു. തുടര്‍ന്ന് വിമാനം റണ്‍വേയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അടിയന്തര ലാന്‍ഡിങിന് പിന്നാലെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി റണ്‍വേ താല്‍ക്കാലികമായി അടച്ചു. ഇതോടെ ഹാംബുര്‍ഗ് വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ വൈകുകയും ചില സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കുകയും ചെയ്തു. ഹാംബുര്‍ഗ് വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന ചില വിമാനങ്ങള്‍ സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ഇതോടെ ടെര്‍മിനലുകളില്‍ യാത്രക്കാരുടെ വലിയ തിരക്കും അനുഭവപ്പെട്ടു.
വിമാനത്തില്‍ വിദഗ്ധ പരിശോധന നടത്തിവരികയാണ്. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. പൈലറ്റിന്റെയും വിമാനത്താവള സുരക്ഷാ വിഭാഗത്തിന്റെയും സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .