Loading time...
Local

തൃശൂരിൽ വീണ്ടും വാഹനപകടം; ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ചു; മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 6 Sep 2026, 7:53 am
Updated on: 6 Sep 2026, 7:53 am
Share:
Follow Us: YouTube
Feature Image

കയ്പ‌മംഗലത്ത് ഇന്നലെയുണ്ടായ വാഹനപകടത്തിൽ എട്ടു യുവാക്കൾ മരിച്ചതിൻ്റെ ആഘാതം വിട്ടുമാറുന്നതിന് മുൻപ് തൃശൂരിൽ വീണ്ടും വാഹനപകടം. റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വയസ്സുള്ള കുട്ടിയടക്കം മൂന്ന് പേരുടെ ജീവൻ നഷ്ടമായി. ശനിയാഴ്ച അർധരാത്രിയിലുണ്ടായ അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന ചാവക്കാട് എടക്കഴിയൂർ പഞ്ചവടി താഴത്ത് വീട്ടിൽ മുനീർ(35), ഭാര്യ സഫ്‌ന (25), മകൻ യമിൽ ഐബക്ക്(3) എന്നിവരാണ് മരിച്ചത്.

 

വിവാഹ ചടങ്ങിൽ പങ്കെടുത്ത് കുന്നകുളം ഭാഗത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബൈക്കിൽ സഞ്ചരിച്ചിരുന്ന കുടുംബം. ഫോൺ വന്ന സമയത്ത് റോഡരികിൽ ബൈക്ക് നിർത്തിയിട്ട് സംസാരിക്കുകയായിരുന്നു. ഈ സമയത്താണ് നിയന്ത്രണം വിട്ട കാർ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ ഉണ്ടായിരുന്നവർ 50 മീറ്ററോളം ദുരേക്ക് തെറിച്ചു വീണു. കാറിലുണ്ടായിരുന്ന യുവാക്കൾ ഓടിരക്ഷപ്പെട്ടു.

 

സമീപത്തെ ട്രാൻസ്ഫോമർ തകരുകയും വൈദ്യുതി കമ്പികൾ പൊട്ടിവീഴുകയും ചെയ്തത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. പൊലിസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.