9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സിഐഎ പുറത്തുവിട്ട രേഖകളിലാണ് ഇന്ത്യയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഉള്ളത്. 1998 ഓഗസ്റ്റ് 28-ന് തയ്യാറാക്കിയ പ്രസിഡൻഷ്യൽ ഇന്റലിജൻസ് റിപ്പോർട്ടിൽ ഇന്ത്യയും ബിൻ ലാദൻ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു.
പാകിസ്താൻ, സൗദി അറേബ്യ, ഈജിപ്ത്, കുവൈത്ത്, യമൻ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളെയും സാധ്യതയുള്ള ലക്ഷ്യങ്ങളായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. നൈജീരിയയെയും മറ്റൊരു സാധ്യതാ ലക്ഷ്യമായി രേഖപ്പെടുത്തിയിരുന്നു.
ബിൻ ലാദന്റെ നേതൃത്വത്തിലുള്ള അൽ ഖ്വയ്ദയുടെ ആഗോള ശൃംഖലയും ഉയർന്നുവരുന്ന ഭീഷണികളും സംബന്ധിച്ച് അമേരിക്കൻ ഭരണകൂടത്തിന് വർഷങ്ങൾക്കുമുമ്പേ മുന്നറിയിപ്പുകൾ ലഭിച്ചിരുന്നുവെന്നതും രേഖകൾ വ്യക്തമാക്കുന്നു.
എന്നാൽ ഇന്ത്യയിൽ ഏത് സ്ഥലമാണ് ലക്ഷ്യമിട്ടിരുന്നതെന്നോ ആക്രമണം എപ്പോൾ, എങ്ങനെയാണ് നടത്താൻ ഉദ്ദേശിച്ചതെന്നോ സംബന്ധിച്ച വിവരങ്ങൾ രേഖകളിലില്ല. 1998 മുതൽ 2001 വരെയുള്ള 70-ലധികം പ്രസിഡൻഷ്യൽ ഇന്റലിജൻസ് രേഖകളാണ് സിഐഎ ഇപ്പോൾ പുറത്തുവിട്ടത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .