Loading time...
Local

ഉക്രെയ്നിലെ യുദ്ധമേഖലയിൽ മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നീക്കം. ധനസഹായം അനുവദിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 13 Oct 2026, 8:17 am
Updated on: 13 Oct 2026, 8:17 am
Share:
Follow Us: YouTube
Feature Image

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി 6 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചു. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ ഹസനാബാദ് ഗ്രാമത്തിൽ നിന്നുള്ള വവിലാല സുദർശൻ ഗൗഡ് എന്നയാളാണ് സെപ്റ്റംബർ 1-ന് റഷ്യ-ഉക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. 

 

 

തൊഴിൽ തേടി നാല് മാസം മുമ്പാണ് സുദർശൻ ഗൗഡ് ഉക്രെയ്നിലേക്ക് പോയത്. സംഭവത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിനൊപ്പം സർക്കാർ ഉറച്ചുനിൽക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കുടുംബത്തിന് 6 ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. സുദർശൻ ഗൗഡിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി.

 

 

അതേസമയം, റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ തെലങ്കാനയിൽ നിന്നുള്ള ഒരാൾ കൂടി കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കാമറെഡ്ഡി ജില്ലയിലെ ബാൻസ്‌വാഡ സ്വദേശിയായ മുഹമ്മദ് അഫ്സൽ ഖാനിനെ കാണാനില്ലെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. 2026 ഫെബ്രുവരിയിലാണ് ജോലി അന്വേഷിച്ച് ഇയാൾ റഷ്യയിലേക്ക് പോയത്.റഷ്യ-ഉക്രെയ്ൻ അതിർത്തിയിൽ റഷ്യയ്ക്ക് വേണ്ടി പോരാടുന്നതിനിടെ അഫ്സൽ ഖാൻ മരിച്ചതായി അവകാശപ്പെടുന്ന ഒരു വോയ്‌സ് മെസ്സേജ് കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് അഫ്സൽ ഖാൻ എവിടെയാണെന്ന് സ്ഥിരീകരിക്കുന്നതിനായി കുടുംബം വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ തേടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .