അമേരിക്കയിലെ ഒറിഗണിൽ എലിമെന്ററി സ്കൂളിൽ വെടിവയ്പ്പ്. വെടിവെപ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. 16 വയസ്സുകാരനായ അക്രമിയും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഒരു കുട്ടിയും അധ്യാപകനും ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു.
സ്കൂളിന് സമീപം അജ്ഞാതനായ ഒരാൾ കാറിനുനേരെ വെടിയുതിർക്കുകയും തൊട്ടുപിന്നാലെ ഒരാൾ സ്കൂളിനുള്ളിൽ പ്രവേശിച്ച് വെടിവെപ്പ് തുടങ്ങുകയുമായിരുന്നു. തുടർന്ന് ഒരു പ്രദേശവാസി സ്കൂളിനുള്ളിലേക്ക് കയറി കൗമാരക്കാരനായ പ്രതിയെ വെടിവക്കുകയും പോലീസ് എത്തുന്നതിന് മുൻപ് തന്നെ അയാളെ വധിക്കുകയും ചെയ്തു.
വെടിവെപ്പ് നടന്ന സിൽവർ റെയിൽ എലിമെന്ററി സ്കൂളിൽ കിന്റർഗാർട്ടൻ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള ഏകദേശം 450 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 40 സ്റ്റാഫ് അംഗങ്ങളുമുണ്ട്. അമേരിക്കയിൽ തുടർച്ചയായി സ്കൂളുകൾക്കുനേരെ അക്രമണങ്ങൾ നടക്കുന്നതിനാൽ അതീവ ആശങ്കയിലാണ് ഭരണകൂടം.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .