Loading time...
Global

ശ്വാസകോശത്തിലെ കാൻസർ ബാധിച്ച ഭാഗം നീക്കി; സുഖം പ്രാപിച്ച് ലെയോ പാപ്പ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 22 Oct 2026, 9:42 am
Updated on: 22 Oct 2026, 9:42 am
Share:
Follow Us: YouTube
Feature Image

വലത് ശ്വാസകോശത്തിലെ കാൻസർ ബാധിച്ച ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതിന് പിന്നാലെ ലെയോ പതിനാലാമൻ പാപ്പയുടെ ആരോഗ്യനിലയിൽ ആശ്വാസകരമായ വാർത്ത. പാപ്പയ്ക്ക് ഇനി തുടർ ചികിത്സകൾ ആവശ്യമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഒക്ടോബർ 21-ന് വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

 

ഒക്ടോബർ 13-ന് നടത്തിയ ശസ്ത്രക്രിയയ്ക്കിടെ നീക്കം ചെയ്ത കോശങ്ങളുടെ അന്തിമ പരിശോധനാഫലങ്ങളും മോളിക്യുലാർ പരിശോധനകളും പൂർത്തിയായതോടെയാണ് രോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമായത്. ശ്വാസകോശത്തിലെ അഡിനോകാർസിനോമ എന്ന കാൻസർ ബാധയാണ് സ്ഥിരീകരിച്ചത്. എന്നാൽ, രോഗം ശ്വാസകോശത്തിൽത്തന്നെ പരിമിതപ്പെട്ടിരിക്കുകയാണെന്നും മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും പരിശോധനകൾ വ്യക്തമാക്കി.

 

ഇതിനിടെ, ഒക്ടോബർ 17-ന് റോമിലെ ജെമെല്ലി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയിരുന്നു. ഒക്ടോബർ 21-ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പ്രതിവാര പൊതുസദസ്സിലും പാപ്പ പങ്കെടുത്തു. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആരോഗ്യവീണ്ടെടുപ്പിന്റെ ഭാഗമായി പാപ്പ തന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾ ക്രമേണ പുനരാരംഭിക്കുകയാണ്. നവംബർ 6 മുതൽ 17 വരെ ദക്ഷിണ അമേരിക്കയിലേക്ക് നിശ്ചയിച്ചിരിക്കുന്ന സന്ദർശനവും നിലവിലെ റിപ്പോർട്ടുകൾ പ്രകാരം റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് പാപ്പയുടെ സർജൻ വ്യക്തമാക്കിയിട്ടുണ്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .