മാൾട്ടയിൽ താമസിക്കുന്ന മലയാളികൾ ശ്രദ്ധിക്കുക. ഒക്ടോബർ 25 ഞായറാഴ്ച മുതൽ രാജ്യത്ത് ശൈത്യകാല സമയക്രമം നിലവിൽ വരും. ഇതിന്റെ ഭാഗമായി ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയാകുമ്പോൾ ക്ലോക്കിലെ സമയം രണ്ട് മണിയായി ക്രമീകരിക്കണം. അതായത്, ഒരു മണിക്കൂർ പിന്നിലേക്ക് സമയം മാറ്റുന്നതോടെ അന്ന് ഒരു മണിക്കൂർ അധികം ലഭിക്കും.
സമയമാറ്റം ഇന്ത്യയെ ബാധിക്കില്ല. എന്നാൽ മാൾട്ടയിലെ സമയക്രമം മാറുന്നതോടെ ഇന്ത്യയും മാൾട്ടയും തമ്മിലുള്ള സമയവ്യത്യാസം കൂടും. നിലവിൽ മൂന്ന് മണിക്കൂർ 30 മിനിറ്റായിരുന്ന വ്യത്യാസം ഒക്ടോബർ 25 മുതൽ നാല് മണിക്കൂർ 30 മിനിറ്റാകും. മാൾട്ടയിൽ നിന്ന് ഇന്ത്യയിലേക്ക് വിളിക്കുന്നവരും നാട്ടിലെ സമയമനുസരിച്ച് കാര്യങ്ങൾ ക്രമീകരിക്കുന്നവരും ഈ മാറ്റം പ്രത്യേകം ശ്രദ്ധിക്കണം.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ്.