Loading time...
Local

സ്കൂളിൽ തോക്ക്; പാലക്കാട് സഹപാടിക്കുനേരെ വെടിയുതിർത്തു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 25 Nov 2026, 3:07 am
Updated on: 25 Nov 2026, 3:07 am
Share:
Follow Us: YouTube
Feature Image

പാലക്കാട് തൃത്താല പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടി യേറ്റു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ക്ലാസ് മുറിയിൽ വെച്ച് സഹപാഠിയുടെ നാടൻ തോക്കിൽ നിന്നുമാണ് വെടിയേറ്റത്. കൊടുമുണ്ട സ്വദേശിയായ വിദ്യാർഥിയാണ് തോക്ക് കൊണ്ടുവന്നത്.

 

വീട്ടിൽ നിന്ന് കൊണ്ടുവന്ന നാടൻ തോക്ക് സഹപാഠികൾക്ക് കാണിച്ചുകൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അഞ്ചുമൂല സ്വദേശിയായ സഹപാഠിക്കു നേരെ മൂന്നു തവണ വെടിയുതിർത്തതായാണ് വിവരം. രണ്ടുതവണ വെടിപൊട്ടിയതിൽ ഒരെണ്ണം സഹപാഠിയുടെ തോളിൽ കൊള്ളുകയായിരുന്നു. വെടിയേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമണന്നാണ് സൂചന . സംഭവമറിഞ്ഞ് തൃത്താല പൊലീസ് സ്കൂളിലെത്തി അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിക്ക് എങ്ങനെയാണ് നാടൻ തോക്ക് ലഭിച്ചതെന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തിവരികയാണ് . കുട്ടിയുടെ പിതാവിന്റെ തോക്കാണ് കൊണ്ടുവന്നത് എന്നതാണ് പ്രാഥമിക വിവരം.