Loading time...
Local

'പുലിമുരുകൻ' ഉൾപ്പെടെ അമ്പതിലേറെ സിനിമകൾക്ക് ദൃശ്യഭംഗിയൊരുക്കിയ പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 10 Nov 2026, 4:30 am
Updated on: 10 Nov 2026, 4:30 am
Share:
Follow Us: YouTube
Feature Image

മലയാള സിനിമയിലെ മാസ് ആക്ഷൻ ചിത്രങ്ങൾക്ക് ദൃശ്യവിസ്മയം തീർത്ത ഛായാഗ്രാഹകരിൽ പ്രമുഖനായിരുന്നു ഷാജി കുമാർ. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനിൽ ബാബു തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്നു. 2016ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 'പുലിമുരുകൻ' അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നാണ്.

 

ചിത്രങ്ങളുടെ വലുപ്പച്ചെറുപ്പം നോക്കാതെ ഓരോ സിനിമയെയും ഒരേ പ്രാധാന്യത്തോടെ സമീപിച്ചിരുന്ന ഛായാഗ്രാഹകനായിരുന്നു അദ്ദേഹം. ഉത്തമൻ, പകൽപ്പൂരം, പട്ടണത്തിൽ സുന്ദരൻ, നസ്രാണി, റോബിൻഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മധുരരാജ, റിങ് മാസ്റ്റർ, മല്ലു സിങ്, രാമലീല, പത്തൊൻപതാം നൂറ്റാണ്ട്, ബാന്ദ്ര, കാഥികൻ, തുടരും തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

 

റിലീസിനൊരുങ്ങുന്ന 'അതിമനോഹരം', 'ഒറ്റക്കൊമ്പൻ' എന്നിവയാണ് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച പുതിയ ചിത്രങ്ങൾ. മൃതദേഹം നിലവിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ എട്ടുമണിയോടെ സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക് മൃതദേഹം എത്തിക്കും.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .