Loading time...
Global

സൈപ്രസിന്റെ വടക്കന്‍ തീരത്ത് ഫെറി ബോട്ട് മുങ്ങി ദുരന്തം . സംഭവത്തില്‍ 8 പേര്‍ മരണപ്പെട്ടു; 22 പേരെ കാണാതായി . 237 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 31 Aug 2026, 9:53 am
Updated on: 31 Aug 2026, 9:53 am
Share:
Follow Us: YouTube
Feature Image

സൈപ്രസിന്റെ വടക്കന്‍ തീരത്ത് 260-ലധികം യാത്രക്കാരുമായി സഞ്ചരിച്ച ഫെറി ബോട്ട് മുങ്ങി എട്ടുപേര്‍ കൊല്ലപ്പെടുകയും 22 പേരെ കാണാതാവുകയും ചെയ്തു. തുറമുഖത്ത് നിന്ന് പുറപ്പെട്ട് മിനിറ്റുകള്‍ക്കകം വെള്ളം കയറി ബോട്ട് മറിയുകയായിരുന്നുവെന്നും 237 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.

 


സൈപ്രസിലെ ഗിര്‍നെ തുറമുഖത്തുനിന്ന് തുര്‍ക്കിയിലേക്ക് പുറപ്പെട്ട 'ഫിലോജെറ്റ്' എന്ന ഫെറി ബോട്ടാണ് ഞായറാഴ്ച കടലില്‍ മുങ്ങിയത്. യാത്ര ആരംഭിച്ച ഉടന്‍തന്നെ ബോട്ടിനുള്ളിലേക്ക് വെള്ളം കയറുകയും തുടര്‍ന്ന് അത് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയുമായിരുന്നു. വിവരമറിഞ്ഞയുടന്‍ തുര്‍ക്കിയുടെയും നോര്‍ത്തേണ്‍ സൈപ്രസിന്റെയും കോസ്റ്റ് ഗാഡുകളും കോപ്റ്ററുകളും സ്ഥലത്തെത്തി വന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

 


അപകടത്തില്‍പ്പെട്ട 237 യാത്രക്കാരെ സുരക്ഷിതമായി കരയിലെത്തിച്ചെങ്കിലും കാണാതായവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന ക്യാപ്റ്റന്‍ ഉള്‍പ്പെടെ എട്ട് പേരെ പോലീസുകാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോശം കാലാവസ്ഥയും ആഴക്കടലിലെ പ്രതികൂല സാഹചര്യങ്ങളുമാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.