Loading time...
Global

ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന് ഇന്ന് 25 വര്‍ഷം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 11 Sep 2026, 10:04 am
Updated on: 11 Sep 2026, 10:04 am
Share:
Follow Us: YouTube
Feature Image

2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയെ അക്ഷരാർഥത്തിൽ നടുക്കിയ ഭീകരാക്രമണത്തിന് ഇന്ന് 25 വര്‍ഷം. അല്‍ഖായിദയുമായി ബന്ധമുള്ള 19 ഭീകരര്‍ നാല് യാത്രാവിമാനങ്ങള്‍ തട്ടിയെടുത്താണ് ആക്രമണം നടത്തിയത്. American Airlines Flight 11, United Airlines Flight 175 എന്നീ വിമാനങ്ങള്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളില്‍ ഇടിച്ചുകയറി. American Airlines Flight 77 പെന്റഗണിലും ഇടിച്ചു. നാലാമത്തെ വിമാനമായ United Airlines Flight 93 യാത്രക്കാര്‍ ഭീകരരെ ചെറുക്കുന്നതിനിടെ പെന്‍സില്‍വാനിയയില്‍ തകര്‍ന്നുവീണു.  ആക്രമണങ്ങളില്‍ 2,977 പേര്‍ കൊല്ലപ്പെട്ടു.വിമാനങ്ങള്‍ തട്ടിയെടുക്കാനും അവ ഉപയോഗിച്ച് നിര്‍ണായക കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനും പരിശീലനം നേടിയ 19 ഭീകരരാണ് ആക്രമണം നടപ്പാക്കിയത്. 

ആക്രമണത്തിന്റെ ആസൂത്രണത്തില്‍ ബിന്‍ ലാദനും അല്‍ഖായിദയുടെ മുതിര്‍ന്ന നേതാക്കളും നിര്‍ണായക പങ്കുവഹിച്ചു. ആക്രമണത്തിന് പിന്നാലെ അമേരിക്ക 'War on Terror' പ്രഖ്യാപിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരായ സൈനിക നടപടി ആരംഭിച്ചു. ബിന്‍ ലാദനെ കണ്ടെത്താനുള്ള അമേരിക്കന്‍ വേട്ടയും ഇതോടെ ശക്തമായി.


വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ ബിന്‍ ലാദനെ ഒടുവില്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ കണ്ടെത്തി. 2011 മെയ് 2-ന് അമേരിക്കന്‍ നേവി സീല്‍സ് നടത്തിയ രഹസ്യ ഓപ്പറേഷനില്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു.'വാര്‍ ഓണ്‍ ടെറര്‍'  ഇന്നും അവസാനിക്കാത്ത ദീര്‍ഘമായ ഒരു യുദ്ധകാലത്തി ലേക്ക് പ്രവേശിക്കുകയായിരുന്നു അന്ന്. ആദ്യം അഫ്ഗാനിസ്ഥാനില്‍ ആരംഭിച്ച ഈ ഭീകരവിരുദ്ധ പോരാട്ടം പിന്നീട് ഇറാഖ്, പാകിസ്താന്‍, സിറിയ, യെമന്‍, സൊമാലിയ, ലിബിയ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടം തുടരുമ്പോഴും, സെപ്റ്റംബര്‍ 11 ലോകത്തിന് മുന്നില്‍ ഇന്നും ഒരു വലിയ ഓര്‍മപ്പെടുത്തലാണ്  ഭീകരതയുടെ വില മനുഷ്യജീവനുകളാണ്, അതിന്റെ പ്രത്യാഘാതങ്ങള്‍ തലമുറകളോളം നീളുകയും ചെയ്യും.


ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ന്യൂയോര്‍ക്ക് തുറമുഖത്ത് ആയിരക്കണക്കിന് ഡ്രോണുകള്‍ അണിനിരന്ന ലൈറ്റ് പ്രദര്‍ശനം സംഘടിപ്പിച്ചു. '2,977 ലൈറ്റ്‌സ് ഓവര്‍ ന്യൂയോര്‍ക്ക് ഹാര്‍ബര്‍' എന്ന പേരില്‍ നടപ്പിലാക്കിയ പ്രദര്‍ശനത്തില്‍, ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ 2,977 ആളുകളെ പ്രതിനിധീകരിച്ച് കൃത്യം 2,977 പ്രകാശിക്കുന്ന ഡ്രോണുകളാണ് ഉപയോഗിച്ചത്.